ദ്വയാർത്ഥം ചിത്രീകരിച്ച കമന്റോളിക്ക് ചുട്ട മറുപടി നൽകി രേവതി സമ്പത്ത്

വാഫ്റ്റ് എന്ന ഹൃസ്വചിത്രത്തിലൂടെ ശ്രദ്ധനേടിയ യുവ നടിയാണ് രേവതി സമ്പത്ത്. സാമൂഹ്യ പ്രാധാന്യമുള്ള പല വിഷയങ്ങളിലും തന്റേതായ നിലപാട് അറിയിച്ച് മലയാളികൾക്കിടയിൽ പരിചിതമാണ് രേവതി. ഇപ്പോൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ച തന്റെ ഫോട്ടോയ്ക്ക് താഴെ ദ്വയാർത്ഥം ചിത്രീകരിച്ചുകൊണ്ട് ഒരാള്‍ ഇട്ട ഒരു കമന്റിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് താരം.

രേവതിയും അമ്മയും ഉള്ള ഒരു ഫോട്ടോയ്ക്ക് താഴെയാണ് മോശം കമന്റ് ലഭിച്ചത്. ഭക്ഷ്യ വസ്തുവായ വടയെ ദ്വയാർത്ഥത്തിലൂടെ ചിത്രീകരിച്ച് കമന്റ് ചെയ്തിരിക്കുകയാണ് ഒരാള്‍. എന്നാൽ ഈ കമന്റിന് മറുപടിയായി താരം പറയുന്നത് ഇങ്ങനെയാണ്. ‘എനിക്ക് വട ഇഷ്ടമാണ്. വടകൾ വളരെ നല്ലതാണ്. താങ്കളുടെ അമ്മയ്ക്ക് കൂടെ കുറച്ചു വട നൽകണം. കാരണം വട നല്ലതാണ്, കഴിക്കാനും കാണാനും. കൂടാതെ താങ്കളും വടകൾ കഴിക്കുക. എന്നിട്ട് തിരുവനന്തപുരത്തുള്ള എന്റെ വീട്ടിലേക്കും കുറച്ചു വടകൾ അയച്ചു തരിക. ഇൻബോക്സിൽ വട ഇട്ടാൽ എനിക്ക് കിട്ടില്ലല്ലോ.. അതുകൊണ്ട് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യൂ’. ഇത്രയും പറഞ്ഞുകൊണ്ടാണ് രേവതി സമ്പത്ത് തന്റെ ഫോട്ടോയ്ക്ക് മോശം കമന്റ് ഇട്ട ആൾക്കെതിരെ പ്രതികരിച്ചത്.

തന്റെ ജീവിതത്തിൽ സെക്ഷ്വലി, മെന്റലി, ഇമോഷണലി പീഡിപ്പിച്ച ആളുകളുടെ പേരുകൾ പുറത്തു വിട്ടതിനെ തുടർന്ന് ഈയിടെ രേവതി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *