ധനുഷ് ചിത്രത്തില്‍ തരംഗമായി സന്നിധാനന്ദന്റെ ഗാനവും

ഐഡിയ സ്റ്റാർ സിംഗർ എന്ന പ്രശസ്ത സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ജനപ്രീതി നേടിയ സന്നിധാനന്ദനെ മലയാളികൾ പെട്ടെന്ന് മറക്കില്ല. ചുണ്ടിന്റെ പ്രശ്നം ഉൾപ്പെടെ ഏറെ പരിമിതികളിലൂടെ നടന്നുകയറിയ സന്നിധാനന്ദൻ സംഗീതത്തിന്റെ വഴി തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. ഐഡിയ സ്റ്റാർ സിംഗറിനുശേഷം നിരവധി ഗാനങ്ങള്‍ പാടിയിരുന്നു എങ്കിലും ഇപ്പോൾ മുഖ്യധാരയിൽ സജീവമല്ല സന്നിധാനന്ദന്‍.

ജഗമേ തന്തിരം എന്ന ധനുഷ് ചിത്രത്തിലെ സന്നിധാനന്ദന്റെ ഗാനമാണ് ഇപ്പോള്‍ തരംഗമാകുന്നത്. കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തില്‍ സന്തോഷ്‌ നാരായണന്റെ സംഗീതത്തിനാണ് സന്നിധാനന്ദൻ പാടിയത്. ‘നരെല്ലു നിൻതിപോയായാ’ എന്നു തുടങ്ങുന്ന ഫോക്ക് ഗാനമാണത്. ഭാസ്കര ബട്ലയാണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ജൂൺ 18ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ‘ജഗമേ തന്തിരം’ റിലീസ് ചെയ്തത്.

Comments: 0

Your email address will not be published. Required fields are marked with *