നന്ദനം സിനിമയുടെ ഡബ്ബിങ്ങിനിടെ ഞാന്‍ ഇറങ്ങിപ്പോയി ; കാരണം വെളിപ്പെടുത്തി ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും നടിയായും മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് ഭാഗ്യലക്ഷ്മി. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള അവര്‍ നിരവധി നായികമാര്‍ക്കാണ് ശബ്ദം നല്‍കിയത്. ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയ സിനിമകളെല്ലാം ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്.

നന്ദനം സിനിമയുടെ ഡബ്ബിംഗിനിടെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിന്നും താന്‍ ഇറങ്ങിപ്പോയ സംഭവം ഭാഗ്യലക്ഷ്മി ഈയിടെ വെളിപ്പെടുത്തിയിരുന്നു. ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ സൗണ്ട് എഞ്ചിനിയറും സുഹൃത്തുമായ ഹരികുമാറുമായുളള ഒരനുഭവമാണ് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞത്.

‘നന്ദനം ഡബ്ബിംഗിനിടയില്‍ ഞങ്ങള്‍ തമ്മില്‍ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. ഒരു ദിവസം നന്ദനം സിനിമ ഡബ്ബ് ചെയ്യുമ്പോള്‍, അതില്‍ ഒരു ഡയലോഗുണ്ട്. മനു എന്ന് മാത്രം പറയുന്നത്. ഞാന്‍ ഒരുതവണ പറഞ്ഞപ്പോള്‍ അദ്ദേഹം അത് അങ്ങനെയല്ലെന്ന് പറഞ്ഞു.

കുറേ കഴിഞ്ഞപ്പോള്‍ എന്നെ കൊണ്ട് വയ്യ എന്ന് പറഞ്ഞ് ഞാന്‍ സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങിപ്പോയി. അദ്ദേഹം എന്റെ പിന്നാലെ വന്ന്, അതെ ശരിയാവാത്തതുകൊണ്ടല്ലേ എന്ന് പറഞ്ഞു. ഒന്നു കൂടെ വന്ന് ചെയ്യൂ എന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഇല്ല എനിക്ക് പറ്റില്ല. എനിക്ക് അങ്ങനെയേ മനു എന്ന് വിളിക്കാന്‍ പറ്റൂ എന്ന് പറഞ്ഞു.’ ഒരു ചിരിയോടെ ഹരികുമാറിനൊപ്പമുളള രസകരമായ ഓര്‍മ്മ ഭാഗ്യലക്ഷ്മി പങ്കുവെച്ചു.

Comments: 0

Your email address will not be published. Required fields are marked with *