‘നമ്മുടെ കോഴിക്കോടി’നു പിന്നിൽ ഈ മലപ്പുറംകാരൻ

രണ്ട് ദിവസത്തോളമായി കോഴിക്കോട്ടുകാരുടെ വാട്സാപ്പ് സ്റ്റാറ്റസുകളിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് ‘നമ്മുടെ കോഴിക്കോട്’ എന്ന അക്രലിക് കട്ടൗട്ട്. കോഴിക്കോട് സൗത്ത് ബീച്ചിൽ ആണ് ചുവപ്പും വെള്ളയും നിറത്തിലുള്ള വടിവൊത്ത അക്ഷരങ്ങൾ പൊങ്ങിയിട്ടുള്ളത്. ഈ മനോഹരമായ ടൈപ്പോഗ്രാഫി ആർട്ടിന്റെ പിന്നിൽ മലപ്പുറത്ത് നിന്നുള്ള ഒരു പതിനെട്ടുകാരന്റെ കലാവിരുതാണ്.

തിരുനാവായ കൊടക്കൽ സൂർപ്പിൽ മുസ്തഫ – ഫസീല ദമ്പതിമാരുടെ മകൻ ഫാസിൽ മുഖ്താർ ആണ് ആ കലാകാരൻ. കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ആപ്ലിക്കേഷനു വേണ്ടിയാണ് ഫാസിൽ ‘നമ്മുടെ കോഴിക്കോട്’ എന്ന ടൈപ്പോഗ്രാഫി ആർട്ട്‌ തയ്യാറാക്കിയത്. പിന്നീട് ഇത് സൗത്ത് ബീച്ചിൽ വലിയ അക്രലിക് കട്ടൗട്ട് ആയി സ്ഥാപിക്കുകയായിരുന്നു.

അറബി കാലിഗ്രാഫിയിൽ കഴിവ് തെളിയിച്ച ഫാസിൽ ലോക്ക്ഡൗണിൽ ആണ് മലയാളം ടൈപ്പോഗ്രാഫി പരിശീലിച്ചു തുടങ്ങിയത്. യുട്യൂബ് ആണ് ഫാസിലിന്റെ പാഠപുസ്തകം. കോഴിക്കോട് ബീച്ചിൽ സ്ഥാപിച്ച കട്ടൗട്ട് ശ്രദ്ധ നേടിയതോടെ വിവിധ സർക്കാർ ഏജൻസികൾ ഡിസൈനിംഗിനായി ഇപ്പോൾ ഫാസിലിനെ സമീപിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *