നയന്‍താരയിലെ ആ മേന്മയാണ് വിഘ്നേഷിനെ കൂടുതല്‍ ആകര്‍ഷിച്ചത്

സോഷ്യല്‍മീഡിയ ഏറെ ആഘോഷമാക്കുന്ന താരജോഡികളാണ് നയന്‍താരയും വിഘേനഷ് ശിവനും. ഇരുവരും പരസ്പരം വിവാഹിതരായിട്ടില്ലെങ്കിലും ഇരുവരുടെയും പ്രണയവും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകര്‍ ഏറ്റെടുക്കുന്നു. ഇപ്പോഴിതാ നയന്‍താരയില്‍ തന്നെ ആകര്‍ഷിച്ച ഘടകം എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഘ്‌നേഷ് ശിവന്‍.

സമൂഹമാധ്യമങ്ങളിലൂടെയുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. നയന്‍താരയിലെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും അധികം ആകര്‍ഷിച്ചതെന്നാണ് വിഘ്‌നേഷ് ശിവന്‍ പറയുന്നത്.

നയന്‍താരയ്ക്ക് ഒപ്പമുള്ളതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോ ഏതായിരുന്നു എന്ന ചോദ്യവും അദ്ദേഹത്തെ തേടിയെത്തി. നയന്‍താരയുടെ നെറ്റിയില്‍ ചുംബിക്കുന്ന ഒരു മനോഹര ചിത്രമാണ് ഈ ചോദ്യത്തിന് മറുപടിയായി വിഘ്‌നേഷ് ശിവന്‍ നല്‍കിയത്.

Comments: 0

Your email address will not be published. Required fields are marked with *