നികുതി ഇളവ് തേടി ഷിവാസ് റീഗല്‍
നികുതി ഇളവ് തേടി കേന്ദ്രസർക്കാരിനെ സമീപിച്ച് വിദേശമദ്യ കമ്പനിയായ പെര്‍നോഡ് റിക്കാര്‍ഡ്. ഷിവാസ് റീഗല്‍ അടക്കമുള്ള ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളാണ് പെര്‍നോഡ് റിക്കാര്‍ഡ്. ഉയർന്ന നികുതി മൂലം തങ്ങളുടെ മദ്യത്തിൽ നിന്ന് ഉപഭോക്താക്കളെ അകറ്റുന്നുവെന്നാണ് കമ്പനിയുടെ ആരോപണം. ഇറക്കുമതി ചെയ്ത മദ്യത്തിനുള്ള 150 ശതമാനം നികുതി പെര്‍നോഡ് ഉള്‍പ്പെടെയുള്ള മദ്യഭീമന്മാര്ക്ക് മുന്നില്‍ വെല്ലുവിളിയാകുന്നുണ്ട്. 150 ശതമാനം നികുതിയെന്നത് മറ്റ് വിപണികളെ അപേക്ഷിച്ച് വളരെക്കൂടുതലാണെന്നാണ് കമ്പനിയുടെ വാദം.
ലണ്ടനിൽ വെറും 1500 രൂപ( 30 ഡോളർ) വില വരുന്ന മദ്യത്തിന് ഇന്ത്യയിസ് 6100 രൂപയാണ് വില. വലിപ്പവും ജനസംഖ്യയും അനുസരിച്ച് നോക്കിയാല്‍ ഇന്ത്യ ഷിവാസ് റീഗല്‍ അടക്കമുള്ള മദ്യങ്ങളുടെ സുപ്രധാന വിപണിയാണെന്നും ഉയര്‍ന്ന നികുതി തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും പെര്‍നോഡ് റിക്കാര്‍ഡ് പറയുന്നു.