നിങ്ങളുടെ കണ്ണിനെ അത്രയ്ക്കങ്ങ് വിശ്വസിക്കണ്ട… ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല

പ്രകൃതി അതിശയിപ്പിക്കുന്ന പലതും എപ്പോഴും ഒളിച്ചു വെക്കും. അത്തരത്തിലുള്ള ഒരു അത്ഭുതത്തെയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ആഘോഷിക്കുന്നത്. വരണ്ട ഇല പോലെ കാണപ്പെടുന്ന ഒരു അപൂർവ്വ ശലഭത്തിന്റെ ഒരു പഴയ വീഡിയോയാണ് നെറ്റിസണ്ണുകളെ ആശ്ചര്യപ്പെടുത്തുന്നത്.

ബയോകോൺ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയർപേഴ്‌സൺ കിരൺ മസുദാർ ഷാ പങ്കിട്ട ഒരു വീഡിയോയാണ് വീണ്ടും വൈറലാകുന്നത്. വീഡിയോയിൽ നിലത്തു വീണ ഇലയിൽ ഒരാൾ കൗതുകത്തോടെ തൊടുന്നത് കാണാം. പെട്ടെന്ന് തന്നെ ഇല ചിറകുകൾ വിരിച്ച് പറന്നുയർന്ന് ചിത്രശലഭമായി മാറുന്നു. കടുക് മഞ്ഞ നിറത്തിലുള്ള ചിത്രശലഭം പറന്നുയർന്ന് വീണ്ടും ഉണങ്ങിയ ഇലയായി മാറുന്നു. “നാച്ചുറൽ കാമൊഫ്ലേജ് – ഒരു അതിജീവന സംവിധാനം,” എന്ന അടിക്കുറിപ്പോടെ വന്ന വീഡിയോ നിരവധി പേരെയാണ് ആശ്ചര്യപ്പെടുത്തിയത്.

ഓറഞ്ച് ഓക്ക്ലീഫ് എന്ന് അറിയപ്പെടുന്ന ഇന്ത്യൻ ഓക്ക്ലീഫ് ചിത്രശലഭമാണ് ഇതെന്ന് പ്രകൃതി സ്നേഹികൾ പലരും തിരിച്ചറിഞ്ഞു. “ചത്ത ഇല” എന്നും ഈ ശലഭം അറിയപ്പെടുന്നു. കാലാവസ്ഥയുടെ അടിസ്ഥാനത്തിലും ഇവയുടെ നിറം മാറും!

വീഡിയോ കാണാം : https://twitter.com/i/status/1402326425550548992

Comments: 0

Your email address will not be published. Required fields are marked with *