‘നിങ്ങളുടെ തെരഞ്ഞെടുപ്പാണ് നിങ്ങളുടെ ജീവിതം’ ; ക്യാന്‍സറിനെ അതിജീവിച്ച ഓര്‍മ്മ പങ്കുവെച്ച് സൊനാലി ബിന്ദ്രെ

ക്യാന്‍സറിനെ അതിജീവിച്ച് ജീവിതം തിരികെ പിടിച്ച ഓര്‍മ്മക്കുറിപ്പുമായി ബോളിവുഡ് താരം സൊനാലി ബിന്ദ്രെ. ആരാധകരെ ഹരം കൊള്ളിച്ച നായികയുടെ മനസ്സു തുറക്കലിന് കൈയടിച്ച് ഇന്റര്‍നെറ്റ് ലോകവും. ‘ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍..’ എന്ന തലക്കെട്ടോടെ കാന്‍സര്‍ ചികിത്സാ വേളയില്‍ കീമോ തെറാപ്പി കഴിഞ്ഞ ചിത്രവും താരത്തിന്റെ ഏറ്റവും പുതിയ ചിത്രവും പങ്കുവെച്ചാണ് ബോളിവുഡ് നായിക തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ക്യാന്‍സര്‍ അതിജീവന ദിവസത്തില്‍ പുറത്തുവിട്ട പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

സൊനാലിയുടെ കുറിപ്പ് ഇങ്ങനെ നീളുന്നു..

‘സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. തിരിഞ്ഞു നോക്കുമ്പോള്‍ എന്നിലെ ശക്തിയും ബലഹീനതയും കാണാനാകും. എന്നാല്‍ എല്ലാത്തിനും ഉപരി എന്റെ ശേഷിക്കുന്ന ജീവിതത്തെ ക്യാന്‍സര്‍ വാര്‍ഡിന് വിട്ടുകൊടുക്കില്ല എന്ന ഇച്ഛാശക്തിക്കായിരുന്നു പ്രാധാന്യം. നിങ്ങളുടെ ജീവിതം നിങ്ങളുടെ തെരഞ്ഞെടുപ്പാണ്, യാത്രയും അങ്ങനെതന്നെ…’.

താരം ഇതിനു മുന്‍പും തന്റെ ക്യാന്‍സര്‍ ജീവിതത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. ഈ വര്‍ഷം ലോക ക്യാന്‍സര്‍ ദിനത്തിലായിരുന്നു ആദ്യമായി താരം മനസ്സു തുറന്നത്.

മൂന്ന് വര്‍ഷം മുന്‍പാണ് 46കാരിയായ സൊനാലിക്ക് മെറ്റാസ്റ്റിക് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്കിലേക്ക് ചികിത്സ തേടിപ്പോയ താരം അതേ വര്‍ഷം ഡിസംബറോടെ തിരികെ എത്തുകയും ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *