നിങ്ങള്‍ ഒരു ക്ലബ് ഹൗസ് അഡിക്ട് ആണോ?

ലൈവായി വോയിസ് ചാറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്. പരസ്പരം ആശയങ്ങള്‍ കൈമാറാനും, ഇഷ്ടമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും എല്ലാ ഉപയോക്താക്കള്‍ക്കും ഒരുപോലെ അവസരം നല്‍കുന്ന സോഷ്യല്‍ മീഡിയയുടെ ഏറ്റവും പുതിയ പതിപ്പാണ് ക്ലബ് ഹൗസ്. 2020ല്‍ രോഹന്‍ സേത്തും പോള്‍ ഡേവിസണും ചേര്‍ന്നാണ് ക്ലബ് ഹൗസ് ലോഞ്ച് ചെയ്തത്. ആപ്പ് ഇതിനോടകം തന്നെ ഒരു ലക്ഷം ഡോളര്‍ മൂല്യനിര്‍ണ്ണയത്തില്‍ എത്തുകയും ചെയ്തു.

അമൃത് അധികമായാലും വിഷം തന്നെയാണ്. എത്ര നല്ല വസ്തുവായാലും അവയെ ഉപയോഗിക്കുന്നതില്‍ ഒരു നിയന്ത്രണം പാലിച്ചില്ലെങ്കില്‍, അടക്കാനാവാത്ത ആസക്തിയോട് അഭിരമിച്ചാല്‍ ഗുണത്തിന്റെ എത്രയോ ഇരട്ടി ദോഷമാണ് സംഭവിക്കുക.

നിങ്ങള്‍ ഒരു ക്ലബ് ഹൗസ് അഡിക്ടായി മാറുകയാണോ? താഴെ പറയുന്ന 6 കാര്യങ്ങള്‍ നിങ്ങളുടെ കാര്യത്തില്‍ ശരിയാകുകയാണെങ്കില്‍ സൂക്ഷിച്ചോളൂ. നിങ്ങള്‍ ഒരു ക്ലബ് ഹൗസ് അഡിക്ടായി മാറുകയാണ്.

1 – ഉറക്കസമയത്തിന് പെട്ടെന്ന് മാറ്റം കണ്ടുവരുന്നു. രാത്രി വരെ ക്ലബ് ഹൗസില്‍ അപരിചിതര്‍ സംസാരിക്കുന്നത് കേട്ടുകൊണ്ടിരിക്കുന്നു.

2 – ഭക്ഷണ സമയത്തും, കിടക്കുമ്പോഴും, മറ്റുള്ളവര്‍ക്കൊപ്പം സമയം ചിലവഴിക്കുമ്പോഴും, ടിവി കാണുമ്പോഴും എല്ലാം ശ്രദ്ധ ക്ലബ് ഹൗസില്‍ ആണ്.

3 – യഥാര്‍ത്ഥ ജീവിതത്തിലെ കൂട്ടുകാരെക്കാളും ഇപ്പോള്‍ ഇഷ്ടം ക്ലബ് ഹൗസില്‍ ഉള്ളവരോട് സംസാരിക്കാനാണ്.

4 – സംസാരം പലപ്പോഴും ആരംഭിക്കുന്നത് ‘ഈ ക്ലബ് ഹൗസില്‍ ഉണ്ടല്ലോ..’, ‘കഴിഞ്ഞ ദിവസം ക്ലബ് ഹൗസില്‍’ എന്നൊക്കെ ആകുന്നു.

5 – ക്ലബ് ഹൗസ് ഉപയോഗിച്ചു തുടങ്ങിയതോടെ മറ്റ് പല കാര്യങ്ങളും ചെയ്യാന്‍ മറക്കുന്നു.

6 – ഇഷ്ടമില്ലാത്ത ക്ലബ് ഹൗസ് ചര്‍ച്ചകളിലും ജോയിന്‍ ചെയ്യാന്‍ തോന്നുന്നു.

Comments: 0

Your email address will not be published. Required fields are marked with *