നിയമസഭാ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കണം : സർക്കാർ സുപ്രീം കോടതിയിൽ

2015-ൽ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കണം എന്നാവശ്യവുമായി സർക്കാകർ സുപ്രീം കോടതിയിൽ.ഇപ്പോഴത്തെ മന്ത്രി ആയ വി.ശിവൻകുട്ടി ഉൾപ്പെടെ ഉള്ളവരുടെ പേരിൽ ഉള്ള കേസ് റദ്ദാക്കണം എന്നാണ് ആവശ്യം.പബ്ലിക് പ്രോസിക്യൂട്ടറുടെ തീരുമാനത്തിൽ കോടതിക്ക് ഇടപെടാൻ ആകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ കേസിൽ രമേശ് ചെന്നിത്തല തടസ്സ ഹർജി സമർപ്പിച്ചിട്ടുണ്ട്. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും.

Comments: 0

Your email address will not be published. Required fields are marked with *