നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ കൂടി പരിഗണിക്കാൻ വേണ്ടിയാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

വി.ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി കെ സദാശിവൻ, കെ അജിത് എന്നിവരാണ് നിയമസഭ കൈയ്യാങ്കളി കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. ഇതുകൂടെ ചേർത്ത് എല്ലാ ഹർജികളും ഒരുമിച്ച് പരിഗണിക്കാൻ വേണ്ടിയാണ് വാദം തിങ്കളാഴ്ച്ച കേൾക്കാനായി കോടതി മാറ്റിയത്.

Comments: 0

Your email address will not be published. Required fields are marked with *