നിസ്സാം ബഷീറിന്റെ അടുത്ത ചിത്രത്തിൽ നടനായും നിർമ്മാതാവായും മമ്മൂട്ടി

2019ൽ പുറത്തിറങ്ങിയ ‘കെട്ട്യോളാണ് എന്റെ മാലാഖ ‘ എന്ന ചിത്രത്തിലൂടെ തന്റെ സംവിധാന മികവ് തെളിയിച്ചയാളാണ് യുവ സംവിധായാകൻ നിസ്സാം ബഷീർ. ചിത്രത്തിലെ സ്ലീവാച്ചനെ പ്രേക്ഷകർ രണ്ടും കൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിന്റെ ചില വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനായി എത്തുന്നത്. കൂടാതെ ചിത്രത്തിന്റെ നിർമ്മാണവും മമ്മൂട്ടി തന്നെയാണ് നിര്‍വ്വഹിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. സ്ലീവാച്ചാനെ അതിമനോഹരമായി അവതരിപ്പിച്ച നിസ്സാം മമ്മൂട്ടിയുമായി വെള്ളിത്തിരയിൽ എത്തുന്നത് പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ആസിഫ് അലി നായകനായി അഭിനയിച്ച ‘ഇബ്‌ലീസ്’, ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ എന്നീ സിനിമകളുടെ രചന നിർവ്വഹിച്ച സമീർ അബ്ദുൽ ആണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിൽ അണിനിരക്കുന്ന മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *