നീലച്ചിത്ര നിർമ്മാണം ; രാജ്​ കുന്ദ്രക്ക് ജാമ്യം നിഷേധിച്ചു

നീലച്ചിത്ര നിർമ്മാണ കേസില്‍ പിടിയിലായ വ്യവസായിയും ബോളിവുഡ്​ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്​ കുന്ദ്രക്ക് ജാമ്യം നിഷേധിച്ചു. . മജിസ്​ട്രേറ്റ്​ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെതിരെ നല്‍കിയ അപേക്ഷ പരിഗണിച്ച ബോംബെ ഹൈക്കോടതിയാണ്​ ജാമ്യം നിഷേധിച്ചത്​.

മജിസ്​ട്രേറ്റ്​ ഉത്തരവില്‍ തെറ്റില്ലെന്ന്​ കോടതി വ്യക്​തമാക്കി. ജൂലൈ 19നാണ്​ കുന്ദ്രയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തത്​. നീലച്ചിത്ര ​നിര്‍മാണത്തിലെ പങ്ക്​ ആരോപിച്ചായിരുന്നു നടപടി. എന്നാല്‍, സമാന സ്വഭാവമുള്ള വിഡിയോകള്‍ ഒ.ടി.ടി പ്ലാറ്റ്​ഫോമുകളില്‍ ലഭ്യമാണെന്നും ഇത്​ നീലച്ചിത്ര പരിധിയില്‍ വരില്ലെന്നുമാണ്​ കുന്ദ്രയുടെ വാദം.
അറസ്റ്റിനു ശേഷം നിരവധി ​തവണ കോടതി കയറിയിട്ടും ഇതുവരെ ജാമ്യം അനുവദിക്കപ്പെട്ടിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *