ന്യൂ ഹാംഷെയറില്‍ വാഹനം തകര്‍ക്കുന്ന കുറ്റവാളിയായ കരടിയെ പൊലീസ് കണ്ടെത്തി

ന്യൂ ഹാം‌ഷെയറിൽ കഴിഞ്ഞ കുറച്ചു നാളുകളായി കുറ്റവാളികളുടെ ആക്രമണം രൂക്ഷമായിരുന്നു. നിരവധി വാഹനങ്ങളും വീടുകളുമാണ് ഇതിനോടകം തകർക്കപ്പെട്ടത്. എന്നാൽ ഇത്രയധികം കുറ്റകൃത്യങ്ങൾ ചെയ്ത കുറ്റവാളിയെ കണ്ടെത്തിയ സന്തോഷത്തിലാണ് ഇപ്പോള്‍ ഹാംഷെയറിലെ പൊലീസ് സേനാംഗങ്ങൾ. കുറ്റവാളി മറ്റാരുമല്ല ഒരു കറുത്ത കരടിയാണ് എന്ന വസ്തുതയും ഇവരെ അത്ഭുതപ്പെടുത്തുന്നു.

തോൺടൺ പട്ടണത്തിലെ സർവൈലൻസ് വീഡിയോകളുടെ നിരീക്ഷണ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ തകർക്കുന്നത് ഒരു കരടിയാണെന്ന് പൊലീസ് കണ്ടെത്തിയത്. ഗാർഹിക സുരക്ഷാ ഫൂട്ടേജുകള്‍ കൊള്ളക്കാരനായ കരടി ഒരു വാഹനത്തിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറിപ്പോകുന്നത് കാണിക്കുന്നു. ഭക്ഷണം അന്വേഷിച്ചാണ് കരടി വാഹനങ്ങൾ തകർത്തതെന്നും ഇതുവരെ ഉണ്ടായ വാഹനാക്രമണങ്ങളുടെ പിന്നിൽ കരടി ആണെന്നും പൊലീസ് അനുമാനിക്കുന്നു. കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനായി വാഹനങ്ങളിൽ നിന്നും ഭക്ഷണ വസ്തുക്കൾ മാറ്റാനും ജാഗ്രത പാലിക്കാനും പൊലീസ് ആവശ്യപ്പെട്ടു.

ആയുധങ്ങൾ ഒന്നുമില്ലാത്ത ഒരു സാധുവാണ് കുറ്റകൃത്യങ്ങളുടെ പിന്നിൽ എന്നറിയുമ്പോൾ ആശ്വാസം ഉണ്ടെന്നും ഉറക്കെ ശബ്ദം ഉണ്ടാക്കിയാൽ മാത്രം മതി കരടി തിരികെ പോകാനെന്നും ന്യൂ ഹാം‌ഷെയർ പൊലീസ്‌ സേന അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *