ന​യ​ത​ന്ത്ര ബാ​ഗേ​ജു​ക​ൾ വ​ഴി സ്വർണക്കടത്ത്; യു​എ​ഇ എം​ബ​സി​ക്ക് നോ​ട്ടീ​സ് കൈ​മാ​റി​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന​യ​ത​ന്ത്ര ബാ​ഗേ​ജു​ക​ൾ വ​ഴി സ്വ​ർ​ണം ക​ട​ത്തി​യ കേ​സി​ൽ ഇ​ന്ത്യ യു​എ​ഇ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് യു​എ​ഇ എം​ബ​സി​ക്ക് നോ​ട്ടീ​സ് കൈ​മാ​റി​യ​ത്. കേ​സി​ൽ കോ​ണ്‍​സു​ലേ​റ്റി​ലെ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​യാ​ക്കു​നു​ള്ള ക​സ്റ്റം​സ് നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

മു​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ ജ​മാ​ൽ ഹു​സൈ​ൻ അ​ൽ​സാ​ബി, ചാ​ർ​ഡ് ഡേ ​അ​ഫ​യേ​ഴ്സ് റാ​ഷി​ദ് ഖ​മീ​സ് എ​ന്നി​വ​രെ പ്ര​തി​യാ​ക്കാ​നാ​ണ് ക​സ്റ്റം​സ് നീ​ക്കം. വി​വാ​ദ​ത്തി​ന് പി​ന്നാ​ലെ ഇ​രു​വ​രും യു​എ​ഇ​യി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള ക​ള്ള​ക്ക​ട​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ഒരു വി​ദേ​ശ​രാ​ജ്യ എം​ബ​സി​ക്ക് നോ​ട്ടീ​സ് നൽകുന്നത്. കേ​സ് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പെ​ൻ​ഡ്രൈ​വി​ൽ യു​എ​ഇ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. വി​ഷ​യ​ത്തി​ൽ യു​എ​ഇ​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന മ​റു​പ​ടി​ക്ക് ശേ​ഷ​മാ​കും തു​ട​ർ നടപടികൾ സ്വീകരിക്കുക.

Comments: 0

Your email address will not be published. Required fields are marked with *