Flash News

പകരത്തിന് പകരം രാഷ്ട്രീയ കൊല; ആലപ്പുഴയിൽ ഇന്നും നാളെയും നിരോധനാജ്ഞ

 

ആലപ്പുഴയെ ഞെട്ടിച്ച് 12 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകവും. എസ്ഡിപിഐ നേതാവിന്റെ കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് പിന്നാലെയാണ് ഇന്ന് രാവിലെ ബിജെപി നേതാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇന്നലെ നടന്ന കൊലപാതകത്തിന്റെ പ്രത്യാക്രമണമാണ് ഇതെന്ന് ആർഎസ്എസ് ആരോപിച്ചു. സംഘർഷ പശ്ചാത്തലം കണക്കിലെടുത്ത് ആലപ്പുഴയിൽ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാൻ കൊലചെയ്യപ്പെടുന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷാനിനെ കാറിൽ എത്തിയ സംഘം പിന്നിൽ നിന്ന് വന്നിടിച്ചുവീഴ്ത്തിയാണ് വെട്ടിയത്. ശരീരമാസകലം വെട്ടേറ്റ ഷാനിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ആർഎസ്എസ്സാണ് കൊലയ്ക്ക് പിന്നിലെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *