Flash News

പട്ടാപ്പകൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം; യുവാവിനെ നടുറോട്ടിലിട്ട് വെട്ടി

അങ്കമാലി കാഞ്ഞൂരിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോട്ടിൽ വെട്ടി വീഴ്ത്തി. കാഞ്ഞൂർ സ്വദേശി റെജിക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

വെട്ടുകൊണ്ട് ബൈക്കിൽ നിന്ന് തെറിച്ചുവീണ റെജിയെ അക്രമികൾ വീണ്ടു നിരവധി തവണ വെട്ടി. നാട്ടുകാർ ഓടിയെത്തിയതോടെ ഗുണ്ടാ സംഘം സ്ഥലത്തു നിന്ന് ബൈക്കിൽ രക്ഷപെട്ടു. ഗുരുതരമായി പരുക്കേറ്റ റെജിയെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡരുകിലെ സിസിടിവി ക്യാമറയിൽ ആക്രമണത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *