‘പട്ടാ’യില്‍ സിബിഐ ഉദ്യോഗസ്ഥനായി ക്രിക്കറ്റ് താരം ശ്രീശാന്ത്

തെന്നിന്ത്യൻ സംവിധായകൻ ആർ. രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘പട്ടാ’ എന്ന ബോളിവുഡ് ചിത്രത്തിൽ നായകനായി പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത്. ആക്ഷനും സംഗീതത്തിനും പ്രാധാന്യം നൽകുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയ ‘പട്ടാ’യിൽ ശ്രീശാന്തിനൊപ്പം മറ്റു പ്രമുഖ ബോളിവുഡ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ സിബിഐ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ശ്രീശാന്ത് എത്തുന്നത്.

കഥാപാത്രത്തിനായി പലരെയും മനസ്സിൽ ആലോചിച്ചു എന്നും, എന്നാൽ അവസാനം ശ്രീശാന്തിലേക്ക് എത്തുകയായിരുന്നു എന്നുമാണ് സംവിധായകൻ ആര്‍. രാധാകൃഷ്ണൻ പറയുന്നത്. കൂടാതെ കഥാപാത്രത്തെക്കുറിച്ച് കേട്ട ഉടൻ തന്നെ ശ്രീശാന്ത് സമ്മതം മൂളി എന്നും, അദ്ദേഹം അഭിനയിച്ചു കാണിച്ച കഥാപാത്രത്തിന്റെ ചില രംഗങ്ങൾ തന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി എന്നും സംവിധായകൻ അഭിപ്രായപ്പെട്ടു.

എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരൂപ് ഗുപ്തയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് സുരേഷ് പീറ്റേഴ്സ് ആണ്. ഉടൻ തന്നെ ചിത്രീകരണം ആരംഭിക്കും എന്നാണ് അറിയാൻ കഴിയുന്നത്.

Comments: 0

Your email address will not be published. Required fields are marked with *