പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു:പത്മശ്രീ ജേതാവിനെതിരെ കേസ്

പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു:പത്മശ്രീ ജേതാവിനെതിരെ കേസ്

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പത്മശ്രീ ജേതാവിനെതിരെ കേസ്. അസം സ്വദേശിയായ ഉദ്ധബ് ഭരാലിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത്. ബാലിയുടെ സംരക്ഷണത്തിൽ കഴിയുന്ന പെൺകുട്ടിയെ തന്നെയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചീഫ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് നൽകിയ പരാതിയിൻമേലാണ് പൊലീസ് കേസ് എടുത്തത്. ഇയാൾക്കെതിരെ പരാതി ലഭിച്ചത് ഡിസംബർ 17നാണ്. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കേസ് രജിസ്റ്റർ ചെയ്തതിനു പുറകെ ഇയാൾ മുൻകൂർ ജാമ്യം തേടിയതിനെ തുടർന്ന് കോടതി ജാമ്യം അനുവദിച്ചു. 25,000 രൂപയ്ക്കാണ് ജാമ്യം. അനുവാദത്തോടു കൂടിയല്ലാതെ പൊലീസ് സ്റ്റേഷൻ പരിധി വിടാൻ അനുവാദമില്ല.

അസമിലെ ഒരു സംരഭകനായ ഉദ്ധബ് 460ലധികം യന്ത്രങ്ങളുടെ പേറ്റൻ്റ് നേടിയിട്ടുണ്ട്. 2019ലാണ് ഇയാളെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. സയൻസിനും സാങ്കേതികതയ്ക്കും വേണ്ടി ചെയ്ത സംഭാവനകളെ മുൻനിർത്തിയായിരുന്നു ആദരവ്.

Comments: 0

Your email address will not be published. Required fields are marked with *