പയ്യന്നൂരിൽ യുവതിയുടെ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന്‍റെ പീഡനം കാരണമെന്ന് ബന്ധുക്കള്‍

പയ്യന്നൂരിൽ യുവതി ആത്മഹത്യ ചെയ്തത് ഭർത്താവിന്‍റെ പീഡനം സഹിക്കാൻ കഴിയാതെയെന്ന ആരോപണവുമായി ബന്ധുക്കൾ. രാമന്തളി സ്വദേശിനിയായ ഷമീല ഭർത്താവിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ചാണ് ജീവനൊടുക്കിയത്. എന്നാൽ ഒരുമാസം ആകുമ്പോഴും പ്രതി റഷീദിനെ പിടികൂടാതെ പൊലീസ് കേസ് അന്വേഷണം വൈകിപ്പിക്കുകയാണ് എന്നാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

ഭർതൃവീട്ടിൽ ഈ മാസം രണ്ടിനാണ് രാമന്തളി സ്വദേശിനി ഷമീല ആത്മഹത്യ ചെയ്യതത്. ഏഴ് വ‍ർഷം മുമ്പാണ് റഷീദും ഷമീലയും വിവാഹിതരായത്. രണ്ട് കുഞ്ഞുങ്ങളുമുണ്ട്. പ്ലസ് ടൂ വരെ പഠിച്ച ഷമീല ആരോടും ഭ‍ർത്താവുമായുള്ള പ്രശ്നങ്ങൾ പറഞ്ഞിരുന്നില്ല. ഗൾഫിൽ ജോലി ഉണ്ടായിരുന്ന റഷീദ് കഴിഞ്ഞ വർഷമാണ് നാട്ടിലെത്തിയത്. അസ്വാഭിക മരണത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്തെങ്കിലും റഷീദിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ബന്ധുവീട്ടിൽ കഴിയുന്ന റഷീദ് ആരോപണങ്ങൾ നിഷേധിക്കുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *