Flash News

‘പരാതിയോ പ്രതിഷേധമോ ഇല്ല, പാർട്ടി ഏല്‍പ്പിച്ച ചുമതല സന്തോഷത്തോടെ ചെയ്യും’; പത്മജ വേണുഗോപാല്‍

കെപിസിസി പട്ടികയില്‍ പ്രതികരണവുമായി പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ചുമതല സന്തോഷത്തോടെ ഏറ്റെടുക്കുമെന്ന് പത്മജ വേണുഗോപാല്‍. നേതൃത്വത്തിന്റെ തീരുമാനത്തില്‍ പരാതിയോ പ്രതിഷേധമോ ഇല്ല. പാര്‍ട്ടി എന്ത് ചുമതല നല്‍കിയാലും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു.

ഒരിക്കലും ഏതെങ്കിലും സ്ഥാനം വേണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഏല്‍പ്പിച്ച ചുമതല സന്തോഷത്തോടെ ചെയ്യും. നിര്‍വ്വാഹക സമിതിയിലേക്ക് തഴഞ്ഞതാണെന്ന് തോന്നുന്നില്ലെന്നും പാര്‍ട്ടിക്ക് എതിരായ പ്രതികരിക്കാനില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *