Flash News

പരിക്ക് വില്ലനായി; രവീന്ദ്ര ജഡേജ രണ്ട് മാസം പുറത്ത്

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് ദക്ഷിണാഫ്രിക്കൻ പര്യടനം നഷ്ടമായേക്കും. പരിക്ക് കാരണം താരം രണ്ടു മാസത്തോളം പുറത്തിരിക്കും. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റും ഇതേ പരിക്ക് കാരണം ജഡേജക്ക് നഷ്ടമായിരുന്നു. ജഡേജയെ കൂടാതെ, ശുഭ്മാൻ ഗില്ലിനും പരിക്കേറ്റതിനാൽ ദക്ഷിണാഫ്രിക്ക പരമ്പര നഷ്ടമാകും. കൂടുതൽ പരിശോധനകൾക്ക് ശേഷം ജഡേജയ്ക്ക് ശസ്ത്രക്രിയ വേണമോ എന്നത് ഡോക്ടർമാർ തീരുമാനിക്കും.

Comments: 0

Your email address will not be published. Required fields are marked with *