പഴയ ടയര്‍കൊണ്ട് ജോലി എളുപ്പമാക്കി നിര്‍മ്മാണ തൊഴിലാളി ; വീഡിയോ വൈറല്‍

ഭാരം വലിക്കുന്നത് എളുപ്പമാക്കാനാണ് പൂർവ്വികര്‍ ചക്രം കണ്ടുപിടിച്ചത്. അതു പിന്നീട് വാഹനങ്ങളുടെ ചലനം സുഖമമാക്കി. എന്നാൽ അതു മാത്രമല്ല ടയറിന്റെ ഉപയോഗം എന്ന് കാണിച്ചു തന്നിരിക്കുകയാണ് ഇപ്പോള്‍ ഒരു നിർമ്മാണ തൊഴിലാളി. ഏറെ കഠിനാധ്വാനം വേണ്ടി വരാവുന്ന ജോലിയാണ് തന്റെ പ്രായോഗിക ബുദ്ധിയും ഭാവനയും കൊണ്ട് ഇയാൾ എളുപ്പമാക്കിയത്.

സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചതോടെ കാഴ്ചക്കാരും കൂടി. 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രമുഖ ബിസിനസുകാരൻ ഹർഷ് ഗോയങ്കയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

ഉയർന്ന സ്ഥലത്തു കിടക്കുന്ന ഇഷ്ടികൾ താഴെ എത്തിക്കുന്നതാണ് വിഡിയോ. എന്നാൽ താഴേക്ക് എത്തിക്കുന്ന രീതിയാണ് വ്യത്യസ്തം. രണ്ട് മുളകൾ അടുപ്പിച്ചു താഴേക്ക് ചെരിച്ചു വെച്ച്, മുളകളുടെ മേലെ കുറച്ചു താഴേക്കായി ഒരു പഴയ ടയർ വെച്ചിരിക്കുകയാണ്. ഇതിലൂടെ മേലെ നിന്ന് ഇഷ്ടിക ഉരസി താഴേക്ക് ഇടുന്നതും പിന്നീട് ഈ ടയറിൽ തട്ടി അനായസം കൊട്ടയിലേക്ക് വീഴുന്നതും വിഡിയോയിൽ കാണാം. പടികള്‍ കയറിയിറങ്ങി അദ്ധ്വാനം ഉണ്ടായേക്കാവുന്ന ജോലിയാണ് ഒരു സ്ഥലത്തു നിന്നുകൊണ്ട് തന്നെ ബുദ്ധി ഉപയോഗിച്ച് ഇയാൾ നടത്തിയെടുത്തത്.

വീഡിയോ ഇപ്പോൾ 40,000ത്തിലധികം അധികം ആളുകൾ കണ്ട് കഴിഞ്ഞു. മാത്രമല്ല, നിർമ്മാണ തൊഴിലാളിയുടെ പ്രായോഗിക ബുദ്ധിയെയും ഭാവനാ ശേഷിയേയും പ്രശംസിക്കുകയാണ് കാണികൾ.

വിഡിയോ കാണാം : https://twitter.com/hvgoenka/status/1404019184133021696?s=08

Comments: 0

Your email address will not be published. Required fields are marked with *