പാകിസ്ഥാനിൽ ഡോണാൾഡ് ട്രംപിന്റെ അപരൻ ശ്രദ്ധ നേടുന്നു

യു എസ് മുൻ പ്രസിഡന്റ്‌ ഡോണാൾഡ് ട്രംപ് യു എസിൽ മാത്രമല്ല അങ്ങ് പാകിസ്ഥാനിലും ഉണ്ട്. ഡോണാൾഡ് ട്രംപിന്റെ അതേ മുഖ സാദൃശ്യമുള്ള പാകിസ്ഥാനിലെ ഒരു കുൽഫി വില്പനക്കാരൻ ആണ് ഇപ്പോൾ ഡോണാൾഡ് ട്രംപിന്റെ അപരനായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുൽഫി വിൽക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ പാകിസ്ഥാനി ഗായകൻ ഷെഹ്സാദ് റോയ് ആണ് തന്റെ ഇൻസ്റ്റഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്.

പാട്ടുപാടി കുൽഫി വിൽക്കുന്ന അദ്ദേഹത്തിന്റെ ശബ്ദവും ട്രംപിന്റെ ശബ്ദവുമായി ഏറെ സാമ്യമുള്ളതായും അനുഭവപ്പെടുന്നുണ്ട്. 23 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള വീഡിയോയിൽ കുർത്തയും പൈജാമയും ധരിച്ച ഒരു വായോധികനായാണ് അദ്ദേഹത്തെ കാണുന്നത്.

ഐസ്ക്രീം വണ്ടിക്കു മുന്നിൽ നിന്ന് പാട്ടു പാടുന്ന ഇദ്ദേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ‘പാകിസ്ഥാനിൽ ട്രംപ് കുൽഫി വിൽക്കുന്നു’ എന്നു തുടങ്ങിയ നിരവധി ഹാസ്യ തലക്കെട്ടുകളോടെ ഒട്ടേറെ ആളുകളാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

വിഡിയോ കാണാം : https://twitter.com/ShehzadRoy/status/1402938051945549829?s=19

Comments: 0

Your email address will not be published. Required fields are marked with *