പാലക്കാട് വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവം: അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി

പാലക്കാട് വ്യാജമദ്യ നിർമാണ കേന്ദ്രം കണ്ടെ‍ത്തിയ സംഭവത്തിൽ അന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീ‍ഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. രണ്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്. സംസ്ഥാന എക്സൈസ് ഇൻറലിജൻസിൻറെ നേതൃത്വത്തിൽ പാലക്കാട് ആലത്തൂരിൽ വ്യാജമദ്യ കേന്ദ്രം കണ്ടെത്തിയ സംഭവത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. ജോയിൻറ് എക്സൈസ് കമ്മീഷണർ നെൽസനാണ് അന്വേഷണ ചുമതല.

സ്പിരിറ്റ് കലക്ക് വ്യാജ കള്ള് നിർമിക്കുന്ന കേന്ദ്രം കണ്ടെത്തുന്നതിൽ വീ‍ഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു. ആലത്തൂർ എക്സൈസ് സിഐ മുഹമ്മദ് റിയാസിനെ പൊന്നാനിക്കും, ഇൻസ്പക്ടർ പ്രശോഭിനെ നിലമ്പൂരിലേക്കും ഐബി ഇൻസ്പക്ടർ അനൂപിനെ തൃപ്പൂണിത്തുറയ്ക്കും സ്ഥലം മാറ്റി. ഡപ്യൂട്ടി കമ്മീഷണർ, ഐബി സെൻട്രൽ സോൺ അസി കമ്മീഷണർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. അതേസമയം അണക്കപ്പാറയിലെ കള്ള് പരിശോധനയ്ക്കുള്ള ചെക്ക്പോസ്റ്റ് പ്രവർത്തിച്ചിരുന്നത് അണക്കാപ്പാറ സ്പിരിറ്റ് കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണെന്ന് കണ്ടെത്തി.

Comments: 0

Your email address will not be published. Required fields are marked with *