പിങ്ക് പൊലീസ് പരസ്യ വിചാരണ; സർക്കാർ റിപ്പോർട്ട് തള്ളി ഹൈകോടതി

 

തിരുവനന്തപുരം ആറ്റിങ്ങലിൽ എട്ടുവയസുകാരിയെ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ സർക്കാർ റിപ്പോർട്ട് തള്ളി ഹൈകോടതി. സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കുട്ടി കരഞ്ഞതെന്തിനെന്ന് വ്യക്തമാക്കണം ​കോടതി. സംഭവം നടന്നിട്ടില്ലെന്നാണോ സർക്കാർ പറയുന്നതെന്നും കോടതി ചോദിച്ചു. സർക്കാർ സംഭവത്തിന്റെ വീഡിയോ ഹാജരാക്കത്തതിലും കോടതി വിമർശിച്ചു.

അതേസമയം സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയതോടെ സർക്കാരിനെതിരെ എട്ടുവയസുകാരിയുടെ പിതാവും രം​ഗത്തെത്തിയിരുന്നു. കുറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാർ ഹാജരാക്കിയ സാക്ഷിമൊഴികൾ പരിശോധിക്കണം. കോടതിയിൽ വിശ്വാസമുണ്ട്, ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പിതാവ് വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *