Flash News
ടിനു പാപ്പച്ചന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ

ടിനു പാപ്പച്ചന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ

ആന്റണി വർ​ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജ​ഗജാന്തം പ്രേക്ഷക പ്രീതി നേടി പ്രദർശനം തുടരുകയാണ്. ഈ അവസരത്തിൽ ടിനുവിന്റെ അടുത്ത ചിത്രത്തിൽ ജയസൂര്യനായകനാവുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. ടിനു പാപ്പച്ചനും നടൻ അരുൺ നാരായണനും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ജയസൂര്യയാണ് ഇക്കാര്യം പങ്കുവച്ചത്.

ഞങ്ങളുടെ പ്രോജക്ടിന് ഒരു രൂപമായി വരുന്നതിൽ വളരെ ആവേശത്തിലാണ്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ കാത്തിരിക്കുന്നെന്നും ജയസൂര്യ ഇൻസ്റ്റയിൽ കുറിച്ചു. എന്നാൽ സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഉടൻ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് സൂചനകൾ. സൂൺ എന്ന അടികുറിപ്പോടെയാണ് ജയസൂര്യക്കൊപ്പമുള്ള ചിത്രം ടിനു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

Comments: 0

Your email address will not be published. Required fields are marked with *