പുതിയ തെലുങ്ക് ചിത്രത്തിൽ വിജയുടെ പ്രതിഫലം 100 കോടിയോ?

രാജ്യത്തൊട്ടാകെ കോടിക്കണക്കിന് ആരാധകരുള്ള നടനാണ് വിജയ്. ഇപ്പോൾ വർഷത്തിൽ ഒന്നോ രണ്ടോ സിനിമകൾ ചെയ്യുന്ന വിജയുടെ ചിത്രങ്ങൾ എല്ലാം തന്നെ വൻവിജയങ്ങള്‍ ആകാറുണ്ട്. ഇപ്പോൾ വിജയ് ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട വാർത്തകളാണ് പുറത്തുവരുന്നത്.

വിജയുടെ തെലുങ്ക് ചിത്രങ്ങളായ തോഴ, മഹർഷി, ഊപ്പിരി എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ വംശി പൈദിപ്പള്ളി തന്നെ സംവിധാനം നിർവഹിക്കുന്ന അടുത്ത തെലുങ്ക് ചിത്രത്തിൽ നായകനായി വിജയ് എത്തുന്നുവെന്നും, ചിത്രത്തിൽ അഭിനയിക്കുന്നതിനായി 100 കോടി രൂപയാണ് വിജയ് പ്രതിഫലം വാങ്ങുന്നത് എന്നുമുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ദിൽ രാജു നിർമ്മിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.

Comments: 0

Your email address will not be published. Required fields are marked with *