പുതിയ വായ്പാ ഗ്യാരണ്ടി പദ്ധതി ടൂറിസം മേഖലയിലെ 10,700 പേർക്ക് സഹായകമാകും; നിർമ്മല സീതാരാമൻ

പുതിയ വായ്പാ ഗ്യാരണ്ടി പദ്ധതി ടൂറിസത്തെ പുനരുജ്ജീവിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കേന്ദ്രത്തിൻ്റെ പുതിയ പദ്ധതികൾ വിവരിക്കുകയായിരുന്നു ധനമന്ത്രി. പുതിയ വായ്പാ ഗ്യാരണ്ടി പദ്ധതി പ്രാദേശിക തലത്തിലുള്ള ടൂറിസ്റ്റ് ഗൈഡുകൾക്കും ടൂറിസം മന്ത്രാലയവും സംസ്ഥാന സർക്കാരുകളും അംഗീകരിച്ച ട്രാവൽ & ടൂറിസം പങ്കാളികൾക്കും സഹായകമാകും. 10,700 പേർക്കെങ്കിലും നേരിട്ട് സഹായം ലഭിക്കുമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ടൂറിസ്റ്റ് മേഖലയിൽ ഉള്ളവർക്ക് 10 ലക്ഷം രൂപ വായ്പ നൽകുമെന്നും ടൂറിസ്റ്റുകളെ ആകർഷിക്കാൻ 5 ലക്ഷം സൗജന്യ ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *