‘പൃഥ്വിരാജി’നെതിരെ പ്രതിഷേധം; ചണ്ഡീഗഢില്‍ അക്ഷയ് കുമാറിന്റെ കോലം കത്തിച്ചു

ബോളിവുഡ് നടന്‍ അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം പൃഥ്വിരാജിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. രജ്പുത് രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് വെച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും, അദ്ദേഹത്തിന്റെ മുഴുവന്‍ പേരും ചിത്രത്തിന് നല്‍കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇപ്പോള്‍ ചണ്ഡീഗഢില്‍ ചിത്രവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം നടക്കുകയാണ്. അക്ഷയ് കുമാറിന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചുവെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ഹിന്ദു ചക്രവര്‍ത്തിമാരില്‍ അവസാനത്തെ ആളാണ് പൃഥ്വിരാജ് ചൗഹാനെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പേരിന് വേണ്ട ബഹുമാനം നല്‍കണമെന്നും സംഘടന ആവശ്യപ്പെടുന്നു. കൂടാതെ കഥയില്‍ ചരിത്രം വളച്ചൊടിക്കുന്ന രീതിയിലുള്ള യാതൊരു മാറ്റവും പാടില്ലെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.
2019ല്‍ അക്ഷയ് കുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് പൃഥ്വിരാജ് എന്ന സിനിമ പ്രഖ്യാപിക്കുന്നത്. മാനുഷി ചില്ലറാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്റെ നായികയാവുന്നത്.

Comments: 0

Your email address will not be published. Required fields are marked with *