‘പെര്‍ഫ്യൂം’ ഒ ടി ടി റിലീസിന്

സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന ‘പെര്‍ഫ്യൂം’ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായി. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയാണ് ഇത്. നഗരത്തിന്റെ സ്വാധീനം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വരുന്ന പൊരുത്തക്കേടുകളും പെട്ടെന്നുണ്ടാകുന്ന പ്രലോഭനങ്ങളും കെണികളുമെല്ലാം സംവിധായകന്‍ ചിത്രത്തില്‍ വരച്ചുകാട്ടുന്നുണ്ട്.

ഒരു വീട്ടമ്മ നഗരത്തിലെത്തുമ്പോള്‍ ഉണ്ടാകുന്ന ചില കണ്ടുമുട്ടലുകളും സൗഹൃദങ്ങളും അവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുള്ള അവളുടെ നിസ്സഹായതയുമെല്ലാം സിനിമ കൈകാര്യം ചെയ്യുന്നു. ആധുനിക ജീവിതത്തിലെ പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളുമെല്ലാം പെര്‍ഫ്യൂം ഒപ്പിയെടുക്കുന്നുണ്ട്. പ്രവീണ, ദേവി അജിത്, ഡൊമിനിക്, സുശീല്‍ കുമാര്‍ തുടങ്ങി ഒരു മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം രാജേഷ് ബാബുവാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കെ എസ് ചിത്ര, മധുശ്രീ നാരായണന്‍, രഞ്ജിനി ജോസ് എന്നിവരാണ് ചിത്രത്തിലെ ഗായകര്‍.

Comments: 0

Your email address will not be published. Required fields are marked with *