പേര ഇലയിലൂടെ മുഖക്കുരുവിന് പരിഹാരം കാണാം

പേരക്ക നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ്. രുചിയിൽ മാത്രമല്ല, ഗുണങ്ങളിലും മുന്നിൽ ആണ് പേരക്ക. എന്നാൽ പേരക്ക മാത്രമല്ല, അതിന്റെ ഇലകൾക്കുമുണ്ട് അനവധി ഗുണങ്ങൾ. പ്രത്യേകിച്ച് ചർമ്മ കാന്തി വർധിപ്പിക്കാനും മുഖത്ത് ഉണ്ടാകുന്ന കുരുകൾക്കും പിഗ്മെന്റേഷനും പേര ഇല വളരെ നല്ലതാണ്. ചെറിയ തോതിലുള്ള ഇത്തരം പ്രശ്നങ്ങൾക്ക് പേരയില അരച്ച് ഉപയോഗിക്കുന്നതിലൂടെ ഒരു പരിധി വരെ ശമനമുണ്ടാകാന്‍ സാധിക്കും.

പൊട്ടാസ്യം, ഫോളിക്ക് ആസിഡ് എന്നീ ഘടകങ്ങൾ അടങ്ങിയതിനാലാണ് പേരയില മുഖ സംരക്ഷണത്തിനു മികച്ചതാകുന്നത്. പേരയിലയിൽ വെള്ളം ചേർത്ത് മിക്സിയിൽ അരച്ചെടുത്താണ് ഇത് ഉപയോഗിക്കേണ്ടത്. ചൂട് വെള്ളമോ ക്ലൻസറോ കൊണ്ട് മുഖം കഴുകുകയോ മുഖത്ത് ആവി പിടിക്കുകയോ ചെയ്തതിനു ശേഷം മുഖത്ത് പേരയില പേസ്റ്റ് തേച്ചു വെക്കണം. പിന്നീട് 20 മിനുട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്ത് സാധാരണയായി കാണപ്പെടുന്ന മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും. എന്നാൽ കൈകളിലോ മറ്റോ പാച്ച് ടെസ്റ്റ്‌ ചെയ്തതിനു ശേഷം മുഖത്ത് ഉപയോഗിക്കുന്നതിലൂടെ സെൻസിറ്റീവ് ചർമ്മത്തിൽ ഉണ്ടായേക്കാവുന്ന അലർജികളെ ഒഴിയവാക്കാനാകും.

Comments: 0

Your email address will not be published. Required fields are marked with *