പോത്തൻകോട് സുധീഷ് കൊലപാതകം: ഒരാൾ കൂടി പിടിയിൽ, രണ്ട് പേർ ഒളിവിൽ

തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസില്‍ ഒരാൾ കൂടി പിടിയിലായി. സുധീഷിന്റെ സുഹൃത്ത് ഷിബിനെയാണ് പിടികൂടിയത്. സുധീഷ് ഒളിവിൽ താമസിക്കുന്ന സ്ഥലം പ്രതികൾക്ക് പറഞ്ഞു കൊടുത്തത് ഷിബിനായിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പത് ആയി. കഞ്ചാവ് വില്‍പ്പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് നാടിനെ നടുക്കിയ അരുംകൊലയ്ക്കു കാരണമായത്. കൊലയാളി സംഘത്തില്‍ സുധീഷിന്‍റെ സഹോദരി ഭര്‍ത്താവും ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്.

കൊലയാളി സംഘത്തില്‍പ്പെട്ട സച്ചിൻ, അരുണ്‍, സൂരജ്, ജിഷ്ണു, നന്ദു എന്നീ പ്രതികളെ ഇന്നലെ പിടികൂടിയിരുന്നു. കൊലയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ട പാഷൻ പ്രോ ബൈക്കും പൊലീസ് പിടിച്ചെടുത്തു. ഞായറാഴ്ച പിടിയിലായ നന്ദീഷ്, നിധീഷ് , രഞ്ജിത്ത് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സുധീഷിനെ അക്രമിച്ച് കാല്‍വെട്ടിയെടുത്ത മുഖ്യ പ്രതികളായ രാജേഷും ഉണ്ണിയും സഹോദരി ഭർത്താവ് ശ്യാമും ഇപ്പോഴും ഒളിവിലാണ്.

Comments: 0

Your email address will not be published. Required fields are marked with *