പൊലീസിന് പൊലീസ് കൂട്ട്; പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയിൽ കൂടുതൽ നടപടിയില്ല

മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിട്ട് എട്ട് വയസുള്ള കുട്ടിയേയും അച്ഛനേയും പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ കുറ്റക്കാരിയായ പൊലീസുകാരിയെ സംരക്ഷിച്ച് പൊലീസ്. പിങ്ക് പൊലീസ് രജിതയ്ക്കെതിരെ കൂടുതൽ നടപടിയില്ല. സംഭവത്തിൽ രജിത കുറ്റക്കാരിയാണെന്നും പരമാവധി ശിക്ഷ നൽകിയെന്നും ഐജി ഹർഷിത അത്തല്ലൂരിയുടെ റിപ്പോർട്ട്.

മൊബൈൽ കാണാതായപ്പോൾ പൊലീസുകാരി ജാഗ്രത പുലർത്തിയില്ല. അച്ഛനോടും മകളോടും ഇടപടുന്നതിലും ഉദ്യോഗസ്ഥയ്ക്ക് വീഴ്ചയുണ്ടായി. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്നും, തെറ്റ് പറ്റിയത് അറിഞ്ഞിട്ടും ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞില്ലെന്നും റിപ്പോർട്ടിലുണ്ട്. ഈ കുറ്റത്തിന് ജില്ലവിട്ട് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയക്കുകയും ചെയ്തു.ഇത് പരമാവധി ശിക്ഷയാണെന്നും കൂടുതൽ നടപടിക്കുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് ഐജി ഹർഷത അത്തല്ലൂരി ഡിജിപിക്ക് റിപ്പോർട്ട് നൽകി.

കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് ഐജി അന്വേഷണം നടത്തിയത്. ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തത്. പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രൻ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നൽകിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *