പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൂട്ടബലാത്സംഗ ഇരയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലളിത്പൂരിൽ ബലാത്സംഗത്തിനിരയായി പരാതി പറയാനെത്തിയ 13കാരിയെ സ്റ്റേഷനിനുള്ളിൽവെച്ച് പൊലീസുകാരൻ പീഡിപ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം. കുറ്റാരോപിതനായ സ്റ്റേഷൻ ഹൗസ് ഓഫീസർ തിലക്ധാരി സരോജിനെയാണ് അറസ്റ്റ് ചെയ്തത്.
പോക്സോ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുള്ളതെന്നും പെൺകുട്ടിയെ ആദ്യം ബലാത്സംഗം ചെയ്ത മൂന്ന് പേർ പിടിയിലായിട്ടുണ്ടെന്നും ലളിത്പൂർ പൊലീസ് പറഞ്ഞു.