പ്രണയം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കുടുംബാംഗം പീഡിപ്പിച്ചു ; 17കാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്

പ്രണയം നടിച്ചുള്ള പീഡന വാര്‍ത്തകള്‍ പലതും നാം കേട്ടിട്ടുണ്ട്. എന്നാല്‍ അതിനുമപ്പുറം പ്രണയം തുറന്നു പറയുമെന്ന് ഭീഷണിപ്പെടുത്തി ബന്ധുവായ 25കാരന്‍ 17കാരിയെ നിരന്തരമായി പീഡനത്തിന് ഇരയാക്കിയ സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഗുജറാത്തിലെ രാജ്ക്കോട്ടിലാണ് സംഭവം. ബന്ധുവിന്റെ കൂട്ടുകാരനുമായുള്ള പ്രണയം വീട്ടില്‍ പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞാണ് 25കാരന്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയത്. ശരീരത്തില്‍ കാണപ്പെട്ട മാറ്റങ്ങള്‍ ശ്രദ്ധിച്ച അമ്മ കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് 17കാരി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. മെഡിക്കല്‍ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.

കഴിഞ്ഞ വര്‍ഷം പീഡനത്തിന് ഇരയാക്കിയ യുവാവിന്റെ കല്ല്യാണത്തിനിടെയാണ് അദ്ദേഹത്തിന്റെ കൂട്ടുകാരനെ പെണ്‍കുട്ടി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള അടുപ്പം പ്രണയമായി വളരുകയായിരുന്നു. ഇത് കണ്ടുപിടിച്ച ബന്ധു ഇക്കാര്യം പറഞ്ഞ് ബ്ലാക്ക്മെയില്‍ ചെയ്താണ് പന്ത്രണ്ടാം ക്ലാസുകാരിയെ നിരന്തരം ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു.

ആറ് മാസം മുന്‍പ് കൂട്ടുകാരനുമായുള്ള അടുപ്പം വീട്ടുകാരോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുകൊണ്ട് ആയിരുന്നു തുടക്കം. തുടര്‍ന്ന് യുവാവ് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കുട്ടിയുടെ അമ്മ പരാതിയില്‍ പറയുന്നത്. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായി പൊലീസ് അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *