പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്കിൽ..

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ലഡാക്കിലെത്തും. പാങ്ങോങ്ങില്‍ നിന്ന് സേനകളെ പിന്‍വലിച്ചതിനു ശേഷമുള്ള ആദ്യ സന്ദര്‍ശനമായിരിക്കും ഇത്. സേനകളെ പാങ്ങോങ്ങില്‍ നിന്ന് ഇന്ത്യയും ചൈനയും പിന്‍വലിച്ചിരുന്നു. ഇതി ശേഷമുള്ള പ്രതിരോധമന്ത്രിയുടെ ലഡാക്ക് സന്ദര്‍ശനമാണിത്.

ലഡാക്കിലെത്തുന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് മേഖലയിലുള്ള സൈനികരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. കിഴക്കന്‍ ലഡാക്കിലെ വിവിധ കൈയേറ്റ മേഖലകളില്‍ നിന്ന് ചൈന ഇപ്പോഴും പിന്മാറാന്‍ തയാറായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. ലഡാക്കിലെത്തുന്ന രാജ്‌നാഥ് സിംഗ് ബോര്‍ഡ് റോഡ് ഒര്‍ഗനൈസേഷന്റെ റോഡ് നിര്‍മ്മാണങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തും.

Comments: 0

Your email address will not be published. Required fields are marked with *