പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ലഡാക്കിൽ നിന്ന് മടങ്ങി

ഇന്ത്യ- ചൈന സംഘർഷം ഉടലെടുത്ത ലഡാക്കിൽ മൂന്ന് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ മടങ്ങി. സ്റ്റക്ന, ലുകുങ് മേഖലകൾ സന്ദർശിക്കുന്ന മന്ത്രിയെ സംയുക്​ത സേന തലവൻ ബിപിൻ റാവത്ത്, സൈനിക മേധാവി എം.എം. നരവനെ എന്നിവർ അനുഗമിച്ചിരുന്നു.ഇരുരാജ്യങ്ങളും തമ്മിൽ മാസങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശമാണ്​ ലഡാക്ക്​. ജൂൺ 15ന്​ ഗാൽവാൻ താഴ്‌വരയിൽ ചൈനീസ്​ സേനയുടെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേത്തുടർന്ന്​ യുദ്ധസമാന സാഹചര്യം ഉടലെടുത്തെങ്കിലും നയതന്ത്ര-സൈനിക ചർച്ചകളിലൂടെ രമ്യതയിലെത്തുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *