Flash News

പ്രിൻസിപ്പൽ കാല് പിടിപ്പിച്ച സംഭവം; എസ്.എഫ്.ഐയും പ്രതിഷേധത്തിലേക്ക്

വിദ്യാർഥിയെ കൊണ്ട് കാലുപിടിപ്പിച്ച കാസര്‍ഗോഡ് ഗവൺമെന്‍റ് കോളേജ് പ്രിൻസിപ്പലിനെതിരെ എസ്.എഫ്.ഐയും രംഗത്ത്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന് പ്രിൻസിപ്പൽ തടസമുണ്ടാക്കുന്നതായി എസ്.എഫ്.ഐ. പ്രിൻസിപ്പാളിനെതിരെ സർവ്വകലാശാലയിൽ പരാതി നൽകിയിട്ടുണ്ടെന്നും എസ്.എഫ്.ഐ ജില്ലാ സെകാട്ടറി ആൽബിൻ മാത്യു പറഞ്ഞു.

സംഭവത്തിൽ അന്വേഷണം നടത്തണം. കാലു പിടിച്ച് മാപ്പു പറയുന്ന രീതി പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പറഞ്ഞു. കാസര്‍ഗോഡ് ഗവൺമെന്‍റ് കോളജിൽ പ്രിൻസിപ്പള്‍ കാലുപിടിപ്പിച്ചു എന്ന ആരോപണമുന്നയിച്ച രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിക്കെതിരെ കോളേജ് അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥി സ്വമേധയാ കാല് പിടിക്കുകയാണൈന്നാണ് അധ്യാപിക വിശദീകരിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *