പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ സംഗീതം കണ്ടെത്തുന്ന ബാന്‍ഡ്

പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതം ദിനംപ്രതി വർദ്ധിക്കുകയാണ്. എന്നാൽ തുർക്കിയിൽ നിന്നുള്ള ഒരു സംഘം ഇത് പരിഹരിക്കാനുള്ള ഒരു നൂതന മാർഗ്ഗമാണ് കണ്ടുപിടിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് അവർ സംഗീതം സൃഷ്ടിക്കുന്നത്.

തുർക്കിയിലെ മ്യൂസിക്ക് ബാൻഡായ ഫംഗിസ്ഥാൻബുൾ അംഗങ്ങൾ ആളുകൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ക്യാനുകളിൽ നിന്നാണ് ഗിറ്റാറുകളും ഡ്രമ്മുകളും സൃഷ്ടിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും നിർമ്മിച്ച ഈ ഉപകരണങ്ങൾ ഉപയോഗിച്ച് പരിസ്ഥിതിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി അവർ ഒരു മ്യൂസിക് വീഡിയോ പുറത്തിറക്കി.

ബാൻഡിലെ മൂന്ന് സംഗീതജ്ഞർ മഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച വസ്ത്രം ധരിച്ച്, പ്ലാസ്റ്റിക് മാലിന്യ ഉപകരണങ്ങൾ ഉപയോഗിച്ച് ഒരു വയലിൽ സംഗീതം ആലപിക്കുന്നത് വീഡിയോയിൽ കാണാം. ഈ ഉപകരണങ്ങൾ നിർമ്മിക്കുന്ന പ്രക്രിയയും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്, മാലിന്യങ്ങൾ ശേഖരിക്കുന്നത് മുതൽ പശയും ആണികളും ഉപയോഗിച്ച് വസ്തുക്കൾ ഒരുമിച്ച് ചേർക്കുന്നത് വരെ.
‘പ്രകൃതിയുടെ സന്തുലിതാവസ്ഥ നമ്മൾ നശിപ്പിക്കുമ്പോൾ അത് വീണ്ടെടുക്കാൻ വളരെ പ്രയാസമാണ്.’ ഡ്രമ്മർ ഹെർമൻ അർതക് റോയിട്ടേഴ്സിനോട് പറഞ്ഞു.

‘നമുക്ക് ചുറ്റുമുള്ള വ്യത്യസ്ത വസ്തുക്കളിൽ നിന്ന് ശബ്ദങ്ങൾ സൃഷ്ടിക്കുന്നത് ഒരു പുതിയ ആശയമാണ്. യഥാർത്ഥത്തിൽ ‘ഫോർവേഡ് ട്രാൻസ്ഫോർമേഷൻ’എന്നൊരു ആശയം ഉണ്ട്. നിലവിലുള്ളതും കാലഹരണപ്പെട്ടതുമായ ഒരു വസ്‌തുവിനെ കൂടുതൽ മൂല്യവത്തായ സംഗീത ഉപകരണമാക്കി മാറ്റുന്നത് ഇതിന് ഉദാഹരണമാണ്.’ അദ്ദേഹം കൂട്ടിച്ചേർത്തു.

2016ൽ ബാൻഡ് അവരുടെ ആദ്യ ആൽബമായ ഫിനോളജി പുറത്തിറക്കി. സസ്യങ്ങളുടെയും മൃഗങ്ങളുടെയും സ്വാഭാവിക ജീവിതചക്രത്തെപ്പറ്റിയാണ് ഈ ആൽബം സംസാരിക്കുന്നത്.നിരവധി പേരാണ് ഇതുവരെ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്.

വീഡിയോ കാണാം : https://youtu.be/tGMOHbm5VzY

Comments: 0

Your email address will not be published. Required fields are marked with *