ഫുട്ബോൾ കളിയുടെ മധ്യത്തിലേക്ക് പറന്നിറങ്ങി പാരച്യൂട്ട് പരിശീലകൻ

കഴിഞ്ഞ ദിവസം നടന്ന ഒരു ഫുട്ബോൾ മത്സരത്തിനിടയിൽ കൗതുകകരമായ ഒരു സംഭവം ഉണ്ടായി. മത്സരത്തിന്റെ മധ്യത്തിലേക്ക് ഒരു പാരച്യൂട്ടുകാരൻ പറന്നിറങ്ങി. ജൂൺ 6ന് പോളണ്ടിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്.

ഒളിമ്പിയ എൽബ്ലോഗ് റിസർവ് ടീമും പിസ പ്രിമാവേര ബാർസെവോയും അഞ്ചാം നിരയിലെ മത്സരത്തിന്റെ പകുതിയിലായിരുന്നു. അതിനിടയിലേക്കാണ് ഒരു പാരച്യൂട്ടുകാരൻ ഫുട്ബോൾ പിച്ചിന്റെ മധ്യത്തിലേക്ക് അടിയന്തരമായി ഇറങ്ങുന്നത്. പറന്നിറങ്ങുന്ന പാരച്യൂട്ടുകാരന്റെ ഗോപ്രോ ഫുട്ടേജ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

വീഡിയോയിൽ വായുവിലൂടെ ഒരു ആക്രമണകാരി കളിക്കാർക്കിടയിലേക്ക് ഇടിച്ചുകയറുന്നത് കണ്ട് എല്ലാവരും കുതിച്ചുമാറുന്നത് കാണാം. പാരച്യൂട്ടുകാരന് റഫറി ഒരു മഞ്ഞ കാർഡ് നൽകുന്നതും, ഭയാനകമായ ആ സംഭവം ഉല്ലാസകരമായ വഴിത്തിരിവിലേക്ക് പോകുന്നതും വീഡിയോയിൽ കാണാം. അമിത വേഗതയിൽ വന്നിറങ്ങുന്ന പാരച്യൂട്ടുകാരൻ സഹായത്തിനായി കാത്തു നിൽക്കുന്നതും പിച്ചിൽ നിന്ന് പോകുന്നതിന് മുമ്പ് അദ്ദേഹം തന്റെ ച്യൂട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നതും കാണാം.

വീഡിയോ കാണാം: https://twitter.com/i/status/1402972565761527809

Comments: 0

Your email address will not be published. Required fields are marked with *