Flash News

ഫുട്ബോൾ ലോകത്തെ വമ്പന്മാർ ഐപിഎല്ലിലേക്ക്

ഫുട്ബോൾ ലോകത്തെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമകളായ ഗ്ലേസേഴ്സ് ഐ പി എല്ലിലേക്ക് എത്തുന്നു. ഐ പി എല്ലിൽ പുതിയ ടീമുകൾക്കായി ലേലത്തിൽ പങ്കെടുക്കാനൊരുങ്ങുകയാണ് ഗ്ലേസേഴ്സ്. പുതിയ രണ്ടു ക്ലബുകൾക്കായി ഐ പി എൽ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇതിനായുള്ള അപേക്ഷ നൽകാനുള്ള ഡോക്യുമെന്റുകൾ ഗ്ലേസേഴ്സ് കൈപറ്റിയിട്ടുണ്ട്. ബി സി സി ഐ വെക്കുന്ന നിബന്ധനകൾ പാലിക്കുക ആണെങ്കിൽ വിദേശ കമ്പനികൾക്കും ഐ പി എൽ ടീമിനായി ബിഡ് ചെയ്യാവുന്നതാണ്.

ഗ്ലേസേഴ്സിന് പുറമെ അദാനി ഗ്രൂപ്പ്, ജിൻഡാൽ സ്റ്റീൽസ്, ടൊറെന്റ് ഫാർമ, ഔറോബിന്ദോ, ഹിന്ദുസ്ഥാൻ ടൈംസ് എന്ന് തുടങ്ങി വലിയ കമ്പനികൾ അപേക്ഷകൾ നൽകുന്നുണ്ട്. എന്തിരുന്നാലും ഗ്ലേസേഴ്സിന്റെ അപേക്ഷ ബിസിസിഐ അംഗീകരിക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *