ഫേസ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്തു; കെ എം ഷാജി

തന്റെ ഫേസ്ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു എന്ന പരാമർശവുമായി കെ എം ഷാജി. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പാര്‍ട്ടിയില്‍ പറയും. അത് പറയാന്‍ മടിയില്ല, പി കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട്ടെ കുടുംബവും ലീഗിന്റെ പാരമ്പര്യത്തിന്റെ വക്താക്കളാണ് എന്നും കെ എം ഷാജി പ്രതികരിച്ചു.

“ലീഗില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമ്പോള്‍ അലോസരപ്പെടുന്നവര്‍ ആ ജോലി തുടരുക. ഇന്നത്തെ എന്റെ ആ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അത്തരക്കാരാണ്. പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള നേതാക്കളും കാണിച്ച ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ ഫലമാണ് ഇന്നലെ മുസ്ലിം ലീഗെടുത്ത തീരുമാനങ്ങള്‍.

അഭിപ്രായങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍ പറയേണ്ടത് പറയേണ്ടത് പോലെ പറയാന്‍ വേണ്ടുവോളം ഇടമുള്ള പാര്‍ട്ടിയാണ് ലീഗ്. അതു പറയാന്‍ ഇന്നുവരെ മടി കാണിച്ചിട്ടുമില്ല. അതിന് ആരുടെയും ഉപദേശവും ആവശ്യമില്ല. ഞങ്ങളൊക്കെ ലീഗിനെ നെഞ്ചേറ്റിയവരാണ് ലാഭനഷ്ടങ്ങളുടെ തരാതരം നോക്കി പ്രസ്ഥാനത്തെ വഴിയിലുപേക്ഷിച്ചു പോയവരുടെ കൂട്ടത്തില്‍ ഞങ്ങള്‍ ഉണ്ടാവില്ല. ഇവിടെയുണ്ടാവും തോളോട് തോള്‍ ചേര്‍ന്ന് ഒത്തൊരുമിച്ച് ഒരു മനവും ഒരുമെയ്യുമായി’” ഇതായിരുന്നു കെ എം ഷാജിയുടെ പോസ്റ്റിന്റെ പൂർണരൂപം.

 

Comments: 0

Your email address will not be published. Required fields are marked with *