‘ഫോട്ടോകള്‍ക്കായി ഇതാ ചില ഐഡിയകള്‍’ ; ശോഭനയുടെ പുതിയ ഡാന്‍സ് പോസ് വീഡിയോ വൈറല്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ശോഭന. നടിയായും നര്‍ത്തകിയായും ഒരുപോലെ ശോഭന പ്രശസ്തയാണ്. ഇപ്പോഴിതാ ശോഭനയുടെ ഡാന്‍സ് പോസുകളുടെ പുതിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

‘ഫോട്ടോകള്‍ക്കായി ചില ഐഡിയകള്‍’ എന്ന ക്യാപ്ഷനാണ് വീഡിയോയ്ക്ക് ശോഭന നല്‍കിയിരിക്കുന്നത്. വിവിധ നൃത്ത പോസുകളാണ് ശോഭനയും സംഘവും ഫോട്ടോകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിശ്വേശ് ആണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന ഏറ്റവും ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. മികച്ച നടിക്ക് ശോഭന നിരവധി ദേശീയ – സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *