ബഡ്​സ്​ ചെവിയിലിട്ട്​ തിരിക്കാറുണ്ടോ…; സൂക്ഷിക്കുക കാത്തിരിക്കുന്നത് വലിയ അപകടം

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണു ​ ചെവി. മറ്റേതൊരു ശരീര ഭാഗം പോലെ തന്നെ ചെവിയേയും നല്ല രീതിയില്‍ പരിപാലി​ക്കേണ്ടത് അത്യാവശ്യം തന്നെയാണ്​. ചെവി വൃത്തിയാക്കുമ്പോൾ നമ്മൾ വളരെയധികം ശ്രദ്ധിക്കണമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ചെറിയൊരു അശ്രദ്ധ നിങ്ങളുടെ കേള്‍വി ശക്തി തന്നെ നഷ്​ടമായേക്കാമെന്നാണ്​ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്​. ചെവി വൃത്തിയായി സൂക്ഷിക്കേണ്ടത്​ അതിപ്രധാനമായ കാര്യമാണെന്നതില്‍ സംശയമില്ല. എന്നാല്‍ എപ്പോഴും ചെവി വൃത്തിയാക്കിക്കൊണ്ടിരിക്കേണ്ടതില്ല. ചെവിക്കുള്ളിലുണ്ടാകുന്ന മെഴുക്​ പാളി ചെവിയെ സംരക്ഷിച്ചു നിര്‍ത്തുന്നതാണെന്ന്​ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്​.

പിന്നെ എന്തിനാണ്​ ചെവി വൃത്തിയാക്കുന്നതെന്ന സംശയം പലര്‍ക്കുമുണ്ട്​. ചെവി സ്വയം വൃത്തിയാക്കരുതെന്നാണ്​ ഇ.എന്‍.ടി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്​. ചെവിക്കുള്ളില്‍ വേദനയോ ചൊറിച്ചിലോ കേള്‍വിക്കുറവോ അനുഭവപ്പെടാത്ത പക്ഷം ചെവി വൃത്തിയാക്കേണ്ടതില്ലെന്ന്​ ബനാറസ്​ ഹിന്ദു സര്‍വകലാശാലയിലെ ഇ.എന്‍.ടി വിദഗ്​ധന്‍ രാജേഷ്​ കുമാര്‍ പറയുന്നു. എന്നാല്‍ ഇത്​ സ്വയമോ കുടുംബാംഗങ്ങളെക്കൊ​ണ്ടോ ചെയ്യിക്കരുതെന്നും അദ്ദേഹം അഭിപ്രായ​പ്പെടുന്നു. മാത്രമല്ല, ഇയര്‍ ബഡ്​സ്​ ഉപയോഗിച്ച്‌ വീട്ടില്‍ വെച്ച്‌​ ചെവി വൃത്തിയാക്കാന്‍ ശ്രമിക്കരുതെന്നാണ് മുന്നറിയിപ്പ് നൽകുന്നത്​. അതുകൊണ്ട്​​ ചെവി വൃത്തിയാവില്ലെന്ന്​ മാത്രമല്ല, ചെവിക്ക്​ പരിക്കേല്‍ക്കുകയും കേള്‍വി ശക്തി നഷ്​ടപ്പെടുകയും ചെയ്യും. അതുകാണ്ടു തന്നെ ചെവിയുടെ പരിചരണത്തിന്​ ഡോക്​ടറെ സമീപിക്കുന്നതാണ്​ നല്ലത്.

Comments: 0

Your email address will not be published. Required fields are marked with *