ബിഗ്ഗ് ബോസ് തിരക്കഥയോ ; ഉത്തരം നല്‍കി കിടിലം ഫിറോസ്

ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 3യിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ആര്‍ജെ കൂടിയായ കിടിലം ഫിറോസ്. വളരെ മികച്ച ഗെയിം സ്ട്രാറ്റജിയിലൂടെ മുന്നേറിയ ഫിറോസ് ടൈറ്റില്‍ വിന്നറാകാന്‍ സാധ്യതയുള്ള എട്ട് മത്സരാര്‍ത്ഥികളില്‍ ഒരാളുമാണ്. വിന്നറെ നിശ്ചയിക്കാനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പും കൂടി കഴിഞ്ഞതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ് ഫിറോസ്.

കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ വന്ന കിടിലം ഫിറോസ് ബിഗ്ഗ് ബോസുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്ക് ആരാധകരോട് ഉത്തരം നല്‍കിയിരുന്നു.

പലരും പലവട്ടം സംശയം ഉന്നയിച്ചിട്ടുള്ള ബിഗ്ഗ് ബോസ് ഗെയിം മുന്‍കൂട്ടി തയ്യറാക്കിയ തിരക്കഥയാണോ എന്ന ചോദ്യം ഫിറോസിനോടും ഒരു ആരാധകന്‍ ചോദിച്ചു. ബിഗ്ഗ് ബോസ് എന്ന ഷോ ഒരിക്കലും സ്ക്രിപ്റ്റഡ് അല്ലെന്നാണ് അദ്ദേഹം ഇതിന് നല്‍കിയ മറുപടി. ‘എന്നാല്‍ ആ ഷോയ്ക്ക് ഒരു ഫോര്‍മാറ്റുണ്ട്. അതിന് അനുസരിച്ചാണ് നമ്മള്‍ അത് കളിക്കേണ്ടത്’ കിടിലം ഫിറോസ് മറുപടി നൽകി.

Comments: 0

Your email address will not be published. Required fields are marked with *