ബിഗ്ഗ് ബോസ് സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെ എപ്പോള്‍??

ഒട്ടനവധി പ്രേക്ഷകർ ഉള്ള ഒരു റിയാലിറ്റി ഷോ ആയിരുന്നു ബിഗ്ഗ് ബോസ് സീസൺ 3. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന പരിപാടി കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 95 ആം എപ്പിസോഡിൽ ചിത്രീകരണം അവസാനിപ്പിക്കേണ്ടി വന്നിരുന്നു. ഇപ്പോൾ ബിഗ്ഗ് ബോസ് സീസൺ 3 വിജയി ആരാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് കേരളക്കര. വിജയ സാധ്യത കൂടുതൽ മണിക്കുട്ടനാണ് എന്ന തരത്തിലുള്ള നിർവചനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ടെങ്കിലും, വിജയിയെ എപ്പോൾ പ്രഖ്യാപിക്കുമെന്നും പരിപാടിയുടെ ഗ്രാൻഡ് ഫിനാലേ ഉണ്ടാകുമോ എന്നും ഒക്കെയുള്ള സംശയത്തിനു ഒരു ഔദ്യോഗിക പ്രതികരണം ആണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

പരിപാടിയുടെ അവതാരകനായ മോഹൻലാലിന്റെ ശബ്ദത്തിലാണ് ഏഷ്യാനെറ്റ് വിശദീകരണ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഗ്രാൻഡ് ഫിനാലേ തീർച്ചയായും ഉണ്ടാകുമെന്നും എന്നാൽ പ്രേക്ഷകർ കാത്തിരിക്കണം എന്നുമാണ് വീഡിയോയിൽ മോഹൻലാൽ പറയുന്നത്. കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങൾക്കും ഭീതികൾക്കും ഒരു ശമനമുണ്ടായതിനു ശേഷം ആയിരിക്കും ഗ്രാൻഡ് ഫിനാലേ നടത്തുക.

മെയ്‌ 20ന് ബിഗ് ബോസ് സീസൺ 3 യുടെ സംപ്രേഷണം അവസാനിക്കുമ്പോൾ 8 മത്സരാർഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ നിന്നും ഡിസ്‌നി പ്ലസ് ഹോട്സ്റ്ററിലൂടെ നടന്ന വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ തീരുമാനിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *