ബിജെപി അനുഭാവിയായ പ്രമുഖ യുട്യൂബര്‍ക്കെതിരെ പരാതിപ്പെട്ട് നടി രോഹിണി

വ്യക്തിപരമായി ആക്ഷേപിച്ചെന്ന് ആരോപിച്ച് ബിജെപി അനുഭാവിയും പ്രമുഖ യുട്യൂബറുമായ കിഷോര്‍ കെ സ്വാമിക്കെതിരെ തെന്നിന്ത്യന്‍ നടി രോഹിണി പരാതി നല്‍കി. 2014ല്‍ തന്നെയും മരിച്ചുപോയ തന്റെ ഭര്‍ത്താവിനെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തമിഴിലെ പ്രശസ്ത നടനായിരുന്ന രഘുവരന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്.

മുന്‍ മുഖ്യമന്ത്രിയെയും പ്രമുഖ വനിതാ മാധ്യമപ്രവര്‍ത്തകയെയും കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് കിഷോര്‍ കെ. സ്വാമി അറസ്റ്റ് വരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടി രോഹിണിയും വിസികെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി വണ്ണിയരസുവും ഇയാള്‍ക്കെതിരെ പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *