ബിപിൻ റാവത്തിന്റെ മരണത്തിൽ ഞെട്ടി രാജ്യം; നഷ്ടമായത് ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയെ

സൈനിക ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ ഇന്ത്യയുടെ സംയുക്ത സൈനികമേധാവി ബിപിൻ റാവത്തിന്റെ മരണത്തിൽ ഞെട്ടി രാജ്യം. ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയെയാണ് രാജ്യത്തിന് നഷ്ടമായത്. ഊട്ടിക്കടുത് കൂനൂരിലാണ് സൈനിക ഹെലികോപ്റ്റർ തകർന്നു വീണ് അപകടമുണ്ടായത്. ഉന്നത ഉദ്യോഗസ്ഥരുമായി പോയ ഹെലികോപ്റ്ററാണ് തകർന്നത്.

മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇന്ത്യൻ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹത്തിന്റെ പ്രധാന ചുമതല.

1958 മാർച്ച് 16 ന് ഉത്തരാഖണ്ഡിലെ പൗരിയിലാണ് ബിപിൻ റാവത്തിന്റെ ജനനം. ഡെറാഡൂണിലെ കേംബ്രിയൻ ഹാൾ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിലുമായിരുന്നു പഠനം. തുടർന്ന് ഖഡക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ സ്വോർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.

പിതാവിന്റെ പാത പിന്തുടർന്നാണ് ജനറൽ റാവത്ത് ഇന്ത്യൻ ആർമിയിലെ ഏറ്റവും ഉയർന്ന പദവിയിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ പിതാവ് ലഫ്റ്റനന്റ് ജനറൽ ലക്ഷ്മൺ സിംഗ് റാവത്ത് 1988-ൽ വൈസ് ചീഫ് ഓഫ് ആർമി ജീവനക്കാരനായാണ് വിരമിച്ചത്. മീറ്റിലെ ചൗധരി ചരൻ സിങ്ങ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. മിലിറ്റിറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഗവേഷണത്തിനാണ് ഡോ്ക്ടറേറ്റ് ലഭിച്ചത്.

ഇന്ത്യൻ ആർമിയിലെ അസാധാരണസേവനങ്ങൾക്ക് പരം വിശിഷ്ടസേവാ മെഡലും ഉത്തം യുദ്ധ് സേവ മെഡലും അദ്ദേഹത്തെ തേടിയെത്തി. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള നിരവധി അന്താരാഷ്ട്ര ഉഭയകക്ഷി സന്ദർശനങ്ങളുടെ ഭാഗമായിരുന്നു ജനറൽ റാവത്ത്. നേപ്പാളി ആർമിയിൽ ഓണററി ജനറൽ കൂടിയാണ് അദ്ദേഹം.

Comments: 0

Your email address will not be published. Required fields are marked with *