Flash News

ബിരുദ വിദ്യാർത്ഥികൾക്ക് കോളേജിലെത്താം; നടപടി തുടങ്ങിയെന്ന് മന്ത്രി ആർ ബിന്ദു

അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് കോളേജിലെത്തി ക്ലാസുകളിൽ പങ്കെടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിദ്യാർത്ഥികൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകാൻ സ്ഥാപനതലത്തിൽ നടപടി സ്വീകരിക്കും. രണ്ട് ഷിഫ്റ്റ് അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാർത്ഥികൾക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തിൽ നടപടി സ്വീകരിക്കും. മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾക്കും വാക്സിൻ ഉറപ്പാക്കും. വിശദ തീരുമാനത്തിന് പത്താം തീയതി സ്ഥാപന മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഒക്ടോബർ നാലിന് ശേഷം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസുകൾ തുടങ്ങാനാണ് തീരുമാനം.

Comments: 0

Your email address will not be published. Required fields are marked with *